Latest NewsFootballNewsSports

യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം

മ്യൂണിക്: യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ടൂർണമെന്റിലെ മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന എഫിൽ പോർച്ചുഗലും ജർമ്മനിയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് പരാജയപ്പെട്ട ജർമ്മനിക്ക് ഒരു പരാജയം കൂടെ താങ്ങാനാവില്ല. ഫ്രാൻസിനെതിരെ മികച്ച പന്തടക്കത്തോടെ കളിച്ചെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ ജർമനിക്ക് കഴിഞ്ഞില്ല. മ്യൂണിക്കിലെ അലയൻസ് അറീനയിൽ ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം.

മുന്നേറ്റ നിരയിൽ മാറ്റങ്ങൾ വരുത്തിയാകും ജർമ്മനി ഇന്നിറങ്ങുക. ലിറോയ് സനെയും ടിമോ വെർണറും ഇന്ന് ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. ഫ്രാൻസിനെതിരായ മത്സരത്തിൽ സെൽഫ് ഗോളായിരുന്നു ജർമ്മനി വിനയായത്. പോർചുഗലിനെതിരെ അവസാന മത്സരം നേരിട്ടപ്പോൾ ഉള്ള മികച്ച റെക്കോർഡുകളാണ് ജർമ്മനിയുടെ കരുത്ത്. അവസാന നാലു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ജർമ്മനിക്കൊപ്പമായിരുന്നു.

Read Also:- കോപ അമേരിക്ക: വിജയവഴിയിൽ തിരിച്ചെത്തി അർജന്റീന

അതേസമയം, ആദ്യ മത്സരത്തിൽ ഹംഗറിയെ പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ രണ്ടാം അങ്കത്തിനിറങ്ങുന്നത്. ഇന്ന് ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനാവും ക്രിസ്റ്റിയാനോ റൊണാൾഡോയുടെയും സംഘത്തിന്റെയും ലക്ഷ്യം. യൂറോയിൽ ആദ്യ മത്സരത്തിൽ ഫ്രാൻസ് ഹംഗറിയെ നേരിടും. ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button