ഡൽഹി: അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷമായി അതിർത്തിയിൽ റോഡുകളുടെയും ടണലുകളുടെയും പാലങ്ങളുടെയും നിര്‍മാണങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുകയാണ് ഇന്ത്യ.
കഴിഞ്ഞ ദിവസം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച 12 റോഡുകളുടെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിച്ചു. അരുണാചല്‍ പ്രദേശിൽ 9 പാതകളും. ബാക്കിയുള്ളവ ലഡാക്കിലും ജമ്മുവിലുമായി യുമാണ് നിർമ്മിച്ചിട്ടുള്ളത്. അതിർത്തിയിൽ ചൈന പ്രകോപനം തുടരവേ അടിയന്തിരമായി സൈനികരെയും ആയുധങ്ങളും മേഖലയിൽ വിന്യസിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നത്.
ചൈനയുമായുള്ള അതിർത്തിയിൽ അതീവ ജാഗ്രതയിലാണ് സൈന്യം, ഇവിടെ 4,643 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 74 പാലങ്ങളും 33 ബെയ്‌ലി പാലങ്ങളും നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments