പഞ്ചാക്ഷര മന്ത്രത്തിന്റെ മാഹാത്മ്യം പറഞ്ഞറിയിക്കാൻ പറ്റുന്ന ഒന്നല്ല. അത് അനുഭവിച്ച് തന്നെ അറിയണം. പഞ്ചാക്ഷരമന്ത്രത്തിന്റെ മാഹാത്മ്യം മഹാദേവന്‍ തന്നെ ദേവിയോട് പറഞ്ഞതാണ്. ഓം എന്നതിന്‍റെ അർത്ഥം പരമശിവം എന്നാണ്. മറ്റ് അഞ്ചക്ഷരങ്ങളിലും ഈശ്വരന്‍റെ ശക്തി അഞ്ചാണ്. ഈ അഞ്ചു ശക്തികളും പരമേശ്വരന്‍റെ അഞ്ചു മുഖങ്ങള്‍ ആണെന്ന് പറയപ്പെടുന്നു. ഈ മന്ത്രം അറിഞ്ഞു ജപിച്ചാല്‍ ആത്മാക്കള്‍ക്ക് ഭോഗവും മോക്ഷവും പ്രാപിക്കുന്നതാണ്.ശിവഭഗവാനെ ഭജിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട മന്ത്രങ്ങളിലൊന്നാണ് പഞ്ചാക്ഷര മന്ത്രം.
പഞ്ചാക്ഷര മന്ത്രം ജപിക്കേണ്ട വിധം :
ശിവഭഗവാനെ മനസ്സില്‍ പ്രതിഷ്ഠിച്ച് പഞ്ചാക്ഷരം ജപിക്കണം. പ്രവര്‍ത്തികളിലേര്‍പ്പെടുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും അശുദ്ധനായാലും ശുദ്ധനായാലും പഞ്ചാക്ഷര മന്ത്രം നല്ല ഫലം നല്‍കും.
ഗുരൂപദേശത്തോടുകൂടി പഞ്ചാക്ഷര മന്ത്രം ജപിക്കുന്നതാണ് അത്യുത്തമം.പടിഞ്ഞാറോട്ട് മുഖം തിരിഞ്ഞിരുന്ന് ജപിക്കുന്നത് ധനം നല്‍കുന്നു. വടക്കോട്ട് തിരിഞ്ഞിരുന്ന് ജപിച്ചാല്‍ ശാന്തി ലഭിക്കും. തെക്കോട്ട് തിരിഞ്ഞിരിക്കുന്നത് ആഭിചാരികമാണ് (നിന്ദ്യം) തലമുടി കെട്ടാതെയും കരഞ്ഞുകൊണ്ടും നാമം ജപിക്കരുത്.
ശിവപഞ്ചാക്ഷര സ്തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ
Post Your Comments