കൊൽക്കത്ത: റോഹിങ്ക്യൻ അഭയാർത്ഥികളെ സ്വന്തം രാജ്യത്തെക്ക് മടക്കി അയയ്ക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ ജനസംഖ്യ വര്‍ദ്ധനവ് മൂലമാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. സൗദി അറേബ്യ ബംഗ്ലാദേശിനോട് 54000 റോഹിങ്ക്യൻ വംശജരെ തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് താരം വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
Also Read:ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വേർ നിർമാണക്കമ്പനിയിൽ ചെയർമാനായി ഇനി ഇന്ത്യൻ വംശജൻ
‘റോഹിങ്ക്യൻ അഭയാർത്ഥികളെ സ്വന്തം രാജ്യത്തെക്ക് മടക്കി അയയ്ക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ ജനസംഖ്യ വര്‍ദ്ധനവ് കാരണമാണ്. അത്തരക്കാര്‍ രാജ്യത്തിന് മാത്രമല്ല, ഭൂമിക്കും ഭാരമാണ്. അതിനാല്‍ ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ രാഷ്ട്രീയങ്ങള്‍ അതില്‍ കൂട്ടിക്കുഴക്കരുതെന്നും’ കങ്കണ പറയുന്നു.
നേരത്തെ, കോവിഡ് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ നടി തുറന്നു പറഞ്ഞിരുന്നു. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമാണെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ജോലി ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് കങ്കണ വ്യക്തമാക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.
Post Your Comments