Latest NewsKeralaNews

‘ഇരയ്ക്ക് ഒപ്പം നില്‍ക്കാതെ വേട്ടക്കാരന്റെ ഗോഡ്ഫാദര്‍ ആയി മാത്യു കുഴല്‍ നാടന്‍ മാറി’: ഡിവൈഎഫ്‌ഐ

യൂത്ത് കെയര്‍ സജീവ അംഗമാണ് ഒന്നാം പ്രതി റിയാസ്

എറണാകുളം: കോൺഗ്രസ് നേതാവ് മാത്യു കുഴല്‍ നാടനെതിരെ വിമർശനവുമായി ഡിവൈഎഫ്‌ഐ. പീഡനകേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയെ രക്ഷിക്കാന്‍ മാത്യു കുഴല്‍നാടൻ ശ്രമിക്കുന്നതായി ആരോപണം. ഇരയ്ക്ക് ഒപ്പം നില്‍ക്കാതെ വേട്ടക്കാരന്റെ ഗോഡ്ഫാദര്‍ ആയി മാത്യു കുഴല്‍ നാടന്‍ മാറിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് വിമര്‍ശിച്ചു.

read also: മരംമുറി സംഭവത്തില്‍ നിയമലംഘനങ്ങളുടെ ഘോഷയാത്ര, ഉത്തരവില്‍ തെറ്റില്ലെങ്കില്‍ റദ്ദാക്കിയത് എന്തിന്: കുമ്മനം രാജശേഖരന്‍

”ചെറിയ കുട്ടിയെ പീഡിപ്പിച്ച സംഭവം മാത്യു കുഴല്‍നാടന്‍ ലഘൂകരിക്കാന്‍ ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രമിച്ചത്. മാത്യു കുഴല്‍നാടന്റെ നേതൃത്വത്തിലുള്ള യൂത്ത് കെയര്‍ സജീവ അംഗമാണ് ഒന്നാം പ്രതി റിയാസ്. പ്രതികളെ സംരക്ഷിക്കും എന്ന തുറന്നു പറച്ചിലാണ് യൂത്ത് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയെന്നും ഇത് കേസ് മൂടിവെക്കാന്‍ ഉള്ള ശ്രമം ആണ് നടക്കുന്നത്”- എസ് സതീഷ് വ്യക്തമാക്കി.

മാത്യു കുഴല്‍നാടന്റെ പ്രതികളോടുള്ള ബന്ധത്തെപ്പറ്റി ഡിവൈഎഫ്‌ഐ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button