Latest NewsIndiaNews

ആദ്യം പീഡനം, ഇപ്പോള്‍ കൊലപാതകം: കര്‍ഷക സമരത്തിന്റെ ഭാഗമായ നാല് പേര്‍ 42കാരനെ ചുട്ടുകൊന്നു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍
പ്രതിഷേധിക്കുന്നവര്‍ 42കാരനെ ചുട്ടുകൊന്നു. ബഹദൂര്‍ഗഡ് സ്വദേശിയായ മുകേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.

Also Read: എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഗോൾഡ് ലോൺ കമ്പനീസ്: നിയമ ലംഘനം കണ്ടില്ലെന്നു നടിച്ച് പിണറായി സർക്കാർ

സംഭവത്തിന് പിന്നാലെ നാല് പേര്‍ക്കെതിരെ മുകേഷിന്റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. ടിക്രി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയാണ് പോലീസിന് പരാതി ലഭിച്ചത്. പ്രതികളായ നാല് പേരും സംഭവ സമയത്ത് അമിതമായി മദ്യപിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇന്ന് രാവിലെയാണ് മുകേഷ് മരണത്തിന് കീഴടങ്ങിയത്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളില്‍ ഒരാള്‍ ഹരിയാനയിലെ ജിന്ദ് സ്വദേശിയാണെന്നും പോലീസ് അറിയിച്ചു. നാല് പേര്‍ക്കെതിരെയും കൊലപാതക കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ, ടിക്രി അതിര്‍ത്തിയില്‍ പ്രതിഷേധത്തിന് എത്തിയ യുവതി പീഡനത്തിന് ഇരയായതായും പോലീസിന് പരാതി ലഭിച്ചിരുന്നു. പീന്നീട് കോവിഡ് ബാധിതയായ യുവതി മരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button