
ജീവിതത്തില്‍ ഏതുകാര്യത്തിനും ഭാഗ്യം ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. ചില കാര്യങ്ങള്‍ ഭാഗ്യം കൂടിയുണ്ടെങ്കിലേ നടക്കുകയുള്ളു. അതിന് ഈശ്വര കടാക്ഷം അത്യാവശ്യമാണ്. ദക്ഷിണാമൂര്‍ത്തിയെ ഭജിക്കുന്നത് ഭാഗ്യം തെളിയാന്‍ ഉത്തമമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു.
‘ഓം നമോ ഭഗവതേ ദക്ഷിണാമൂര്‍ത്തയെ ഉഗ്രായ വിശ്വനാഥായ പാര്‍വതിപതയേ നമഃ’
എന്ന മന്ത്രം കൈക്കുമ്പിളില്‍ ജലമെടുത്ത ശേഷം എട്ടു തവണ ജപിച്ച ശേഷം കുടിക്കണം. ഇപ്രകാരം 41 ദിവസം വിധി പ്രകാരം ശുദ്ധിയോടുകൂടി ചെയ്താല്‍ ഭാഗ്യം തെളിയുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. മന്ത്രങ്ങള്‍ ഉത്തമനായ ആചാര്യന്റെ ഉപദേശ പ്രകാരം മാത്രമേ ജപിക്കാവൂ.
Post Your Comments