![](/wp-content/uploads/2021/06/sandra-thomas.jpg)
തിരുവനന്തപുരം: സിനിമാ നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയിൽ. ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്ന് താരത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്. സാന്ദ്രയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് സ്‌നേഹ വ്യക്തമാക്കി.
പനി കൂടി രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് രണ്ടു ദിവസം മുൻപാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ടു ദിവസമായി സാന്ദ്ര ഐസിയുവിൽ തുടരുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും സ്‌നേഹ പറഞ്ഞു.
Read Also: ലിഫ്റ്റില്‍ നിന്നു വീണു മരിച്ച യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും: വീണാ ജോർജ്
Post Your Comments