ആറ്റിങ്ങല്‍: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സംവിധായകന് അറസ്റ്റില്‍. കിഴുവിലം പന്തലക്കോട് പാറക്കാട്ടില് വീട്ടില്‍ ശ്രീകാന്ത് എസ്. നായര്‍ (47)ആണ് അറസ്റ്റിലായത്. ശ്രീകാന്ത് വണ്ടര്‍ ബോയ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
ആറ്റിങ്ങല്‍ സ്വദേശിയായ 12 വയസുള്ള പെണ്‍കുട്ടിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. ഒരു യുവാവ് ശല്യം ചെയ്യുന്നതിന്റെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.
Post Your Comments