ന്യൂഡല്‍ഹി: സ്പുട്‌നിക് വാക്‌സിന്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമെന്ന് പഠനം. മറ്റ് വാക്‌സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്പുട്‌നിക് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയെന്നാണ് അവകാശവാദം. ഇന്ത്യയിലാണ് കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്.
സ്പുട്‌നിക്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് പുതിയ പഠനഫലം സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. വാക്‌സിന്‍ നിര്‍മാതാക്കളായ ഗാമാലേയ സെന്ററാണ് പഠനം നടത്തിയത്. വൈകാതെ ഇന്റര്‍നാഷണല്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ അംഗീകാരം ലഭിച്ച കോവിഡ് വാക്‌സിനാണ് സ്പുട്‌നിക്. ഡോ. റെഡ്ഡീസ് ലബോറിട്ടറിയാണ് സ്പുട്‌നിക് വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മാണം നടത്തുന്നത്. 91.6 ശതമാനമാണ് സ്പുട്‌നിക് വാക്‌സിന്റെ ഫലപ്രാപ്തി.
Post Your Comments