കവളങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദ് കേരളം വിട്ടെന്ന് സൂചന. ഇയാളെ ഒളിവിൽ താമസിപ്പിച്ചവർക്കെതിരെയും പോലീസ് കേസെടുക്കും. കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട് ഇടശേരിക്കുന്നേൽ റിയാസിനെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാൻ മുഹമ്മദിന്റെയും പങ്ക് പൊലീസിന് വ്യക്തമായത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുകാരന് ഒത്താശ ചെയ്തു കൊടുത്തു, ഗർഭം അലസിപ്പിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി, സംഭവം നാട്ടുകാർ അറിഞ്ഞപ്പോൾ പ്രതിയെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിച്ചു പ്രശ്നം ഒത്തുതീർക്കാൻ ശ്രമിക്കുക എന്നിവയ്‌ക്കെല്ലാം റിയാസിന് കൂട്ട് നിന്നത് ഷാൻ മുഹമ്മദ് ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് സഹായം ചെയ്തതിനും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിനും വിവരം മറച്ചുവെച്ചതിനുമാണ് ഇയാളെ രണ്ടാം പ്രതിയായി ചേർത്തത്.
ഷാൻ മുഹമ്മദിനെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ശേഷം ഇയാൾ ഒളിവിൽ കഴിയുകയാണെന്ന് പോലീസ് പറയുന്നു. ഷാൻ മുഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പലിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. പ്രതിയെ സഹായിക്കാൻ പലരുമുണ്ടെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഷാൻ മുഹമ്മദിനെ സംരക്ഷിക്കാൻ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം സ്വീകരിക്കുന്ന നടപടികൾ അപഹാസ്യമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവിച്ചു. സംഭവത്തിൽ ഷാൻ മുഹമ്മദിനെതിരെ വൈറലാകുന്ന കുറിപ്പ്:
Post Your Comments