ഹരിപ്പാട്: കൊലക്കേസ് പ്രതിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്. ചേപ്പാട് ഏവൂര്‍ നോര്‍ത്ത് പുത്തന്‍വീട്ടില്‍ വൈശാഖ് എന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ചാരായം പിടികൂടി. 24 ലിറ്റര്‍ ചാരായമാണ് പോലീസ് പിടികൂടിയത്.
ചാരായത്തിന് പുറമെ, 15 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും വൈശാഖിന്റെ വീട്ടില്‍ നിന്നും പിടികൂടിയിട്ടുണ്ട്. 35 ലിറ്ററിന്റെ കന്നാസിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. വീടിന്റെ അടുക്കളയില്‍ മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച നിലയില്‍ 90 കിലോ ശര്‍ക്കരയും കണ്ടെടുത്തു. എട്ട് കന്നാസുകളിലായി 200 ലിറ്റര്‍ കോടയും രണ്ട് ഗ്യാസ് സിലിണ്ടറുകളും വീടിന് പിന്‍ഭാഗത്ത് സൂക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും കരീലകുളങ്ങര പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഏവൂര്‍ സുനിയുടെ കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് വൈശാഖ്. ഇയാളുടെ പേരില്‍ മറ്റു കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments