CinemaMollywoodLatest NewsKeralaNewsEntertainmentCrime

‘ഡിവൈഎഫ്ഐ ഇങ്ങനെ കരുതൽ ഉണ്ടാവുമെന്ന് കരുതിയില്ല’: രേവതി സമ്പത്തിന്റെ ലിസ്റ്റിലെ സഖാവിനെ പരിഹസിച്ച് ലസിത പാലയ്ക്കൽ

തിരുവനന്തപുരം: തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം നടി രേവതി സമ്പത്ത് പുറത്തുവിട്ടിരുന്നു. നടന്‍ സിദ്ധിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും എസ്‌ഐയും ഉൾപ്പെടെ 14 പേരുടെ വിവരങ്ങളായിരുന്നു രേവതി പുറത്തു വിട്ടത്. ഇനിയും ആളുകളുടെ പേരുകൾ പറയാനുണ്ടെന്നും നടി ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ ഈ പോസ്റ്റിനു ലസിത പാലയ്ക്കൽ നൽകിയ കമന്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Also Read:കോവിഷീൽഡ് വാക്‌സിൻ ഇടവേള: തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വിശദമാക്കി ആരോഗ്യമന്ത്രി

‘ഡി.വൈ.എഫ്.ഐ ഇങ്ങനെ കരുതൽ ഉണ്ടാവുമെന്ന് കരുതിയില്ല’ എന്നായിരുന്നു ലസിത പാലയ്ക്കലിന്റെ പരിഹാസ കമന്റ്. നെടുംങ്കാട് ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമായ നന്തു അശോകനായിരുന്നു നടിയുടെ ലിസ്റ്റിലെ സഖാവ്. തന്നെ മാനസികമായും ശാരീരികമായതും പീഡിപ്പിച്ചവരുടെ പേരുവിവരങ്ങൾ പങ്കുവെച്ച നടിയുടെ പോസ്റ്റിനു സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

‘പലരും പുറത്ത് പറയാൻ മടിയാണ്. കാരണം നാണക്കേട് കൊണ്ടോ. അല്ലെങ്കിൽ ഫീൽഡിൽ നിന്ന് ഔട്ട്‌ ആക്കും എന്ന പേടി കാരണമോ. പക്ഷെ പ്രതികരിക്കണം. എല്ലാവരും പ്രതികരിക്കുമ്പോഴേ ഇതിനൊക്കെ പ്രതിവിധി ഉണ്ടാവൂ. അല്ലെങ്കിൽ ഇത് ഒരാൾക്ക് അല്ലെങ്കിൽ അടുത്ത ആൾക്ക് സംഭവിച്ചു കൊണ്ടേ ഇരിക്കും. പ്രതികരിക്കാൻ ഉള്ള ധൈര്യം ചങ്കൂറ്റം നല്ലതാണെന്ന്’ ഒരാൾ കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button