കൊച്ചി: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം തേടി ഒരു മലയാളി കുടുംബം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണത്തോട് മല്ലിടുന്ന അഞ്ചു മാസം പ്രായമുള്ള ഇമ്രാന് വേണ്ട മരുന്നിന്റെ ഒറ്റ ഡോസിന് 18 കോടി രൂപയാണ്. കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് പിതാവ്. അടുത്തിടെ ജീവന്‍ രക്ഷിക്കാന്‍ ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് ആവശ്യം വന്ന ഹൈദരാബാദിലെ അയാന്‍ഷ് ഗുപ്ത എന്ന ആണ്‍കുട്ടിക്ക് 19 കോടി രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്തിയിരുന്നു. സമാനമായ സംഭവത്തിലാണ് കേരളാ ഹൈക്കോടതിയിലും ഹര്‍ജി എത്തിയിരിക്കുന്നത്.
കൈ ചലിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു 40 ദിവസം പ്രായമായപ്പോള്‍ നടത്തിയ പരിശോധനയിലാണു ഇമ്രാനു രോഗം തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റി. മൂന്നു മാസമായി വെന്റിലേറ്ററിലാണ്. നേരത്തെ ഒരു കുഞ്ഞു മരിച്ചു പോയതിനാല്‍ ഇമ്രാനെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഈ കുടുംബം.
Read Also: ബി.ജെ.പിയുടെ സഹായത്തോടെ ദ്വീപില്‍ സൈ്വര്യവിഹാരം നടത്തുന്നു: റൂലന്‍ മോസ്ലെയ്‌ക്കെതിരെ എ എം ആരിഫ്
അയാന്‍ഷിന്റെ അതേ അപൂര്‍വ രോഗമാണ് ഇമ്രാനും ബാധിച്ചിട്ടുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്ന് മാസമായി വെന്റിലേറ്ററിലാണ് ഇമ്രാന്‍. ഇമ്രാനായി ജീവന്‍ രക്ഷാ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാന്‍ സഹായം ആവശ്യപ്പെട്ട് പിതാവ് തിരൂര്‍ സ്വദേശി ആരിഫാണ് ഹൈക്കോടതിയെ സമീപിച്ചത്. പേശീക്ഷയം (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) ബാധിച്ച കുട്ടിക്കായി ഒറ്റ ഡോസ് ഒനാസെമ്‌നോജീന്‍ എന്ന മരുന്നാണ് ആവശ്യമെന്നു ഹര്‍ജിയില്‍ പറയുന്നു. ഒറ്റ ഡോസിന് 16-18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നല്‍കാനും സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
Post Your Comments