ന്യൂഡല്‍ഹി: രണ്ടാഴ്ചത്തോളം കാലം നാടിനെയും നാട്ടുകാരെയും വിറപ്പിച്ച പുലി പിടിയില്‍. നാല് വയസുകാരിയെ കടിച്ചുകീറിയ പുലിയെയാണ് വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പിടികൂടിയത്. 11 ദിവസം മുന്‍പാണ് കുട്ടിയെ പുലി ആക്രമിച്ചത്.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസുകാരും കുട്ടിയെ കണ്ടെത്താനായി അന്വേഷണം നടത്തി. രണ്ട് ദിവസത്തിന് ശേഷം ഓംപൊരയിലുള്ള നഴ്‌സറിയ്ക്ക് സമീപം കുട്ടിയുടെ മൃതദേഹം കടിച്ചുകീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ പുലിയെ പിടികൂടാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
കശ്മീരിലെ ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബുദ്ഗാമിലെ ഡിസി ഓഫീസ് കെട്ടിടത്തില്‍ നിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടിയത്. പിടിയിലായ പുലിയോടൊപ്പമുണ്ടായിരുന്ന അഞ്ച് പുലികളെ അടുത്തിടെ വിവിധ മേഖലകളില്‍ നിന്നും പിടികൂടിയിരുന്നു. ദിവസങ്ങളോളം ഉറക്കം കെടുത്തിയ പുലിയെ പിടികൂടിയതില്‍ നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞു.
Post Your Comments