ന്യൂഡല്‍ഹി : ഇന്ത്യാവിരുദ്ധ വിദ്വേഷ പ്രചാരണത്തിനു പാക്കിസ്ഥാനാണെന്ന് കണ്ടെത്തി. പാക് സൈന്യം പബ്ലിക് റിലേഷന്‍ കമ്പനിയെ നിയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ സംഘടിതമായി ഇത്തരത്തില്‍ പ്രചാരണം നടത്തിയ അനധികൃത നെറ്റ്വര്‍ക്കുകളെ സമൂഹമാദ്ധ്യമമായ ഫേസ്ബുക്ക് നിര്‍ജീവമാക്കിയതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also : രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രം
ഒരു വിദേശ രാജ്യത്തിന്റെ നേതൃത്വത്തില്‍ മറ്റൊരു രാജ്യത്തിനോ വ്യക്തിക്കോ എതിരെ സംഘടിതമായി വ്യാജപ്രചാരണവും ഫേയ്ക്ക് അക്കൗണ്ടുകളുടെ ഉപയോഗവും വച്ചുപൊറുപ്പിക്കില്ലെന്ന് ഫേസ്ബുക്ക് ഔദ്യോഗിക പേജിലും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാന് ആസ്ഥാനമായുള്ള പിആര്‍ കമ്പനി ആല്‍ഫാപ്രോയുമായി ബന്ധപ്പെട്ട പേജുകളില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടേതെന്ന തരത്തില്‍ നിരവധി ഇന്ത്യാവിരുദ്ധ പോസ്റ്റുകള്‍ വന്നിരുന്നതായി ചാനല്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ കോവിഡ് പ്രതിരോധം, മുസ്ലീങ്ങളോടുള്ള പെരുമാറ്റം, കശ്മീര്‍ വിഷയം എന്നിവയാണു പോസ്റ്റുകളിലുണ്ടായിരുന്നത്.
Post Your Comments