ദില്ലി: ഭ്രമരത്തിൽ മോഹൻലാലിന്റെ നായികയായെത്തി മലയാളികൾക്കും പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് ഭൂമിക ചൗള. ഇപ്പോഴിതാ ഹിന്ദി ബിഗ് ബോസ്സിന്റെ അടുത്ത സീസണില്‍ താരവും എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഭൂമിക തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. പ്രചരിക്കുന്നത് വ്യാജ വർത്തയാണെന്നും, താൻ ഷോയിൽ പങ്കെടുക്കുന്നില്ലെന്നും ഭൂമിക വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
Read Also:- നീയൊക്കെ നോക്കിയും കണ്ടും നിന്നാൽ ഇവിടെ നിൽക്കാം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്: ഫഹദ് ഫാസിൽ
”വ്യാജ വാര്‍ത്ത. ഇല്ല, ബിഗ്ഗ് ബോസ്സിലേക്ക് എനിക്ക് ഓഫര്‍ വന്നിട്ടില്ല. വന്നാലും സ്വീകരിക്കില്ല. ബിഗ്ഗ് ബോസ് സീസണ് ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിട്ടുണ്ട്. അപ്പോഴൊക്കെ അതത്രയും നിഷേധിയ്ക്കുകയായിരുന്നു. ഇത്തവണ എനിക്ക് ഓഫര്‍ വന്നിട്ടില്ല, വന്നാലും ഇത്തവണയും ഓഫര്‍ സ്വീകരിക്കില്ല. ഞാനൊരു പൊതു വ്യക്തിത്വമായിരിയ്ക്കാം. എന്നാല്‍ ക്യാമറകള്‍ എന്നിലേക്ക് തിരിയുമ്പോള്‍ ഞാന്‍ വളരെ അധികം സ്വകാര്യതകള്‍ സൂക്ഷിക്കുന്ന ആളാണ്’ – ഭൂമിക പറഞ്ഞു.
Post Your Comments