KeralaLatest NewsNews

ജനങ്ങള്‍ക്ക് ലീഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് എസ്.ഡി.പി.ഐ

 

കോഴിക്കോട് : ജനങ്ങള്‍ക്ക് മുസ്ലിംലീഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് എസ്.ഡി.പി.ഐ. പ്രളയഫണ്ട് തിരിമറി വിവാദത്തെ തുടര്‍ന്നാണ് ജനങ്ങള്‍ക്ക് ലീഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്നാണ് എസ്.ഡി.പി.ഐയുടെ ആരോപണം. 2018ലെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് വിതരണം ചെയ്യാനായി ലീഗ് സംസ്ഥാന കമ്മിറ്റി നല്‍കിയ 11.5 ലക്ഷം രൂപ പ്രാദേശിക നേതാക്കള്‍ വകമാറ്റിയെന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്നും എസ്.ഡി.പി.ഐ പറയുന്നു.

Read Also : ശ്രീലങ്കയിൽ നിന്നും ആയുധങ്ങളുമായി തമിഴ്‌നാട് തീരത്തേക്ക് ബോട്ട് എത്തുന്നുവെന്ന് രഹസ്യ വിവരം: തീരത്ത് സുരക്ഷ ശക്തമാക്കി

വിവാദത്തിന് പിന്നാലെ ലീഗിന് പൊതുസമൂഹത്തിലുണ്ടായിരുന്ന അംഗീകാരം നഷ്ടമായെന്ന് എസ്.ഡി.പി.ഐ കുറ്റപ്പെടുത്തുന്നു. 11 ലക്ഷം രൂപയില്‍ ഏഴ് ലക്ഷവും പ്രാദേശിക നേതാക്കള്‍ സ്വന്തം ബന്ധുക്കള്‍ക്കാണ് നല്‍കിയതെന്ന ആരോപണത്തിന് ലീഗ് മറുപടി നല്‍കേണ്ടതുണ്ടെന്നും എസ്.ഡി. പി.ഐ ആവശ്യപ്പെട്ടു.

മുമ്പ് കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനായി സമാഹരിച്ച തുകയില്‍ യൂത്ത് ലീഗ് തിരിമറി നടത്തിയെന്ന് ആരോപണം ഉണ്ടായിരുന്നു. ഈ വിവാദത്തിനു പിന്നാലെ പ്രളയ ഫണ്ട് തട്ടിപ്പ് കൂടി പുറത്തുവന്നതോടെയാണ് ലീഗിനെതിരെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് എസ്. ഡി. പി.ഐ രംഗത്ത് വന്നത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button