ന്യൂഡല്‍ഹി: അടിയ്ക്കടി ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് ദേശീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഇടത് പാർട്ടികൾ. സംസ്ഥാനതല പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം, ഇതിന്റെ ഭാഗമായി ജൂൺ 16 മുതല്‍ 30വരെ പ്രതിഷേധ പരിപാടികള്‍ നടത്തും. സിപിഐ,സിപിഎം, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐഎംഎല്‍ എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം
കോവിഡ് ആഘാതത്തില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകേണ്ട കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില അടിക്കടി വര്‍ധിപ്പിച്ച് ജനജീവിതം കൂടുതല്‍ ദുസഹമാക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ദേശ വ്യാപക പ്രതിഷേധമെന്ന് ഇടത് പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
അവശ്യസാധനങ്ങളുടെയും അവശ്യ മരുന്നുകളുടെയും വില നിയന്ത്രിക്കണം, 5 കിലോ ഭക്ഷ്യധാന്യ കിറ്റിന് പകരം 10 കിലോ കിറ്റ് നല്‍കുക, കരിഞ്ചന്ത തടയുക, ആദായ നികുതി പരിധിയില്‍പ്പെടാത്തവര്‍ക്ക് 7500 രൂപ നേരിട്ട് നല്‍കുക, തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പ്രക്ഷോഭം.
Post Your Comments