കണ്ണൂര്‍: പിഞ്ചുകുഞ്ഞിനോട് രണ്ടാനച്ഛന്റെ കൊടുംക്രൂരത. ഒരുവയസുകാരിയായ കുഞ്ഞിനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂര്‍ കേളകത്ത് ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്.
കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി രതീഷാണ് കുഞ്ഞിനോട് ക്രൂരത കാട്ടിയത്. മര്‍ദ്ദനത്തില്‍ തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 8 മണിയോടെ കുഞ്ഞിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് മര്‍ദ്ദനത്തിന്റെ വിവരം പുറത്തറിഞ്ഞത്.
കുഞ്ഞ് വീട്ടില്‍ മൂത്രമൊഴിക്കുന്നു എന്ന് പറഞ്ഞായിരുന്നു രണ്ടാനച്ഛന്റെ മര്‍ദ്ദനം. സംഭവത്തില്‍ രതീഷിനെതിരെ പേരാവൂര്‍ പോലീസ് കേസെടുത്തു. പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ പരിക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments