KeralaLatest NewsNews

റഹ്‌മാൻ സജിതയെ താലികെട്ടിയത് 2009 ൽ, ഇറങ്ങിപ്പോന്നത് 2010 ൽ: മന്ത്രവാദവും ആഭിചാരക്രിയകളുമായി കുടുംബം, വെളിപ്പെടുത്തൽ

എല്ലാവരും ഭക്ഷണം കഴിച്ച ശേഷം ചോറും അച്ചാറും മാത്രമാണ് റഹ്മാന് നല്‍കിയിരുന്നത്. ഈ ഭക്ഷണം റഹ്മാന്‍ സജിതയ്ക്കും കൊടുക്കും.

പാലക്കാട്: റഹ്മാന്‍-സജിത വിഷയത്തിൽ പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വാർത്തകൾ. അയല്‍വാസിയായ സജിതയെ രഹസ്യമായി വിവാഹം ചെയ്ത ശേഷം പാലക്കാട് നെന്മാറ അയിലൂരിലെ സ്വന്തം വീട്ടില്‍ കുടുംബാംഗങ്ങള്‍ പോലും അറിയാതെ റഹ്മാനും സജിതയും താമസമാക്കുകയായിരുന്നു. 100 മീറ്റര്‍ പോലും റഹ്മാന്റെയും സജിതയപുടെയും വീടുകള്‍ തമ്മില്‍ അകലമില്ല.

നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2009 മെയ് 10ന് റഹ്മാന്‍ സജിതയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ആഴ്ചയില്‍ 500 രൂപ വീതം അടയ്ക്കുന്ന എല്‍ഐസി പോളിസിയില്‍ റഹ്മാന്‍ ചേര്‍ന്നിരുന്നു. അത് ഒരു തുകയാകുമ്പോള്‍ വീട് വാടകയ്ക്ക് എടുത്ത് ഒരുമിച്ച് താമസം തുടങ്ങാന്‍ ഇരുവരും സ്വപ്‌നം കണ്ടു.
ഇതിനിടെയാണ് സജിതയുടെ ചേച്ചിയുടെ വിവാഹം ഉറപ്പിച്ചത്. ഇതോടെ സജിതയ്ക്കും ആലോചനകള്‍ എത്തി. വീട്ടില്‍ ഇനിയും പിടിച്ചുനില്‍ക്കാന്‍ ആകില്ലെന്ന് മനസിലായതോടെ 2010 ഫെബ്രുവരി 2ന് രാത്രിയില്‍ 4 ജോഡി വസ്ത്രങ്ങളുമെടുത്ത് റഹ്മാന്റെ വീട്ടില്‍ സജിതയെത്തി. ആരുമറിയാതെ റഹ്മാന്‍ സജിതയെ വീട്ടില്‍ കയറ്റി. ഒരാഴ്ച വീട്ടില്‍ ഒളിപ്പിക്കാനായിരുന്നു പദ്ധതി.

Read Also:  ബി.ജെ.പിയുടെ സഹായത്തോടെ ദ്വീപില്‍ സൈ്വര്യവിഹാരം നടത്തുന്നു: റൂലന്‍ മോസ്ലെയ്‌ക്കെതിരെ എ എം ആരിഫ്

റഹ്മാന്റെ സഹോദരന്‍ വളരെ മുന്‍പേ വിവാഹശേഷം മാറിത്താമസിച്ചു. ചേച്ചിമാരില്‍ ആദ്യത്തെയാള്‍ അവിവാഹിതയാണ്. രണ്ടാമത്തെയാളുടെ ആദ്യഭര്‍ത്താവ് മരിച്ചതോടെ രണ്ടാമതു വിവാഹം കഴിച്ചയച്ചു. ആദ്യ വിവാഹത്തിലെ കുട്ടി ഇവര്‍ക്കൊപ്പമുണ്ട്. കൂലിപ്പണിക്കാരാണു മാതാപിതാക്കള്‍. ‘ഓരോ ദിവസവും ഉറങ്ങാന്‍ കിടക്കുന്നത് നാളെ ഇവളെയും കൂട്ടി പുറത്തുകടക്കാനാകുമോ എന്നു ചിന്തിച്ചാണ്’- റഹ്മാന്‍ പറയുന്നു.

മുറിയില്‍ സജിത എത്തിയതോടെ റഹ്മാന്റെ ഓരോ നിമിഷങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിന്റേതായിരുന്നു. പെരുമാറ്റം വിചിത്രമായി തോന്നിയതോടെ വീട്ടുകാര്‍, സജിത കൈ വിഷം നല്‍കിയതു കൊണ്ടാണ് മകന് മാറ്റങ്ങള്‍ ഉണ്ടായതെന്ന് സംശയിച്ചു. ‘തുടര്‍ന്ന് ഒറ്റപ്പാലത്ത് ഉള്‍ഗ്രാമത്തിലുള്ള മന്ത്രവാദിയുടെ അരികിലെത്തിച്ചു. അയാള്‍ ചില പച്ചമരുന്നുകള്‍ നല്‍കിയിരുന്നു. രാവിലെ ഈ മരുന്നുകളും അല്‍പം പഞ്ചസാരയും കഴിച്ചാല്‍ കൈവിഷം പുറത്ത് വരുമെന്ന് ആയിരുന്നു വാദം. ദിവസങ്ങളോളം മറ്റു ഭക്ഷണങ്ങള്‍ നല്‍കിയില്ല. ഈ ദിവസങ്ങളില്‍ സജിതയും പട്ടിണിയായി. ദിവസം മുഴുവന്‍ തലവേദനയും ഛര്‍ദ്ദിയുമായി ആകെ ക്ഷീണിച്ച റഹ്മാന്‍ പ്രതികരിച്ചു തുടങ്ങിയതോടെ മാനസികരോഗം ആണെന്ന് പലരും പറഞ്ഞു. ഒരു ദിവസത്തേക്കു മാനസിക രോഗാശുപത്രിയിലും കിടത്തി.’ -റഹ്മാൻ പറഞ്ഞു.

ചികിത്സ വൈകാതെ അവസാനിപ്പിച്ചെങ്കിലും, വീട്ടിലെത്തി ആദ്യ കാലങ്ങളില്‍ ഇതിന്റെ പേരിലുള്ള വഴക്കുകള്‍ തുടരുകയായിരുന്നു. വീട്ടില്‍ എല്ലാവരും ഭക്ഷണം കഴിച്ച ശേഷം ചോറും അച്ചാറും മാത്രമാണ് റഹ്മാന് നല്‍കിയിരുന്നത്. ഈ ഭക്ഷണം റഹ്മാന്‍ സജിതയ്ക്കും കൊടുക്കും. ഇടയ്ക്ക് മന്ത്രവാദി വീട്ടില്‍ എത്തിയ റഹ്മാന്റെ മുറിയിലുള്ള ദുഷ്ടശക്തിയെ പുറത്താക്കാന്‍ വീടിന്റെ നാലു കോണിലും മന്ത്രിച്ച തകിടുകള്‍ കുഴിച്ചിടുന്നതിനും ആഭിചാര ക്രിയകള്‍ നടത്തുന്നതിനുമൊക്കെ മുറിക്കുള്ളിലിരുന്നു സജിത കണ്ടു. കാലങ്ങൾ കഴിഞ്ഞു പോയി ഒടുവിൽ വിവാദങ്ങൾ ഏറ്റുവാങ്ങി സജിതയും റഹ്മാനും സമൂഹത്തിന് മുന്നിൽ..

 

shortlink

Post Your Comments


Back to top button