ബെയ്ജിംഗ് : 2020 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നും ഉത്ഭവിച്ച കൊറോണ വൈറസ് ലോകമെമ്പാടും വൻ നാശമാണ് വിതച്ചത്. വുഹാൻ ലാബിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് പടർന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ പുതിയ അവകാശ വാദവുമായി എത്തിയിരിക്കുകയാണ് ചൈന.
കൊറോണ രോഗത്തോട് ജനിതകമായി ഏറ്റവും അടുത്ത് നിൽക്കുന്ന SARS-CoV-2 വകഭേദത്തിന്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകർ അവകാശപ്പെടുന്നു. ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള വവ്വാലുകളെ വെച്ചാണ് പഠനം നടത്തിയത്. ഇവയിൽ ചില വവ്വാലുകളുടെ ശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ഗവേഷകർ പറയുന്നത്.
ഈ വവ്വാലുകളിൽ മനുഷ്യരിലേയ്ക്ക് പടരുന്ന സാഹചര്യം കണ്ടെത്താനായെന്നും ഗവേഷകർ പറയുന്നു. പലതരം വവ്വാലുകളിൽ നിന്നു നോവൽ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചു. ഇതിൽ SARS-CoV-2 ന് സമാനമായ നാല് കൊറോണ വൈറസ് അടങ്ങിയിരുന്നു. വനങ്ങളിൽ കാണപ്പെട്ട ചെറിയ വവ്വാലുകളിൽ നിന്നു മേയ് 2019 മുതൽ നവംബർ 2020 വരെയുള്ള കാലയളവിനിടെയാണു സാംപിളുകൾ ശേഖരിച്ചത് എന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Post Your Comments