![](/wp-content/uploads/2021/06/sandeep-1.jpg)
തിരുവനന്തപുരം: 10 കൊല്ലം പുറം ലോകം കാണാത്ത യുവതിയുടെ ദുരിത ജീവിതം ദിവ്യ പ്രേമം എന്ന് വാഴ്ത്തുന്നവർക്കെതിരെ സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വാമിക്കിതെന്ത് പറ്റി എന്ന് പലരും കമന്റുകളിൽ ചോദിക്കുന്നുണ്ട്. എന്നാൽ ചില കമന്റ് ഭീഷണിയുടേതുമാണ്.
സന്ദീപാനന്ദഗിരിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
’10 കൊല്ലം പുറം ലോകം കാണാത്ത യുവതിയുടെ ദുരിത ജീവിതം ദിവ്യ പ്രേമം എന്ന് വാഴ്ത്തുന്നവരോട് ഈ സിനിമ കാണാനപേക്ഷ’
എന്ന് പറഞ്ഞ് ROOM എന്ന മൂവി കാണാനാണ് സന്ദീപാനന്ദഗിരി പറയുന്നത്.
നിരവധി അനുകൂല, പ്രതികൂല കമന്റുകൾ പോസ്റ്റിൽ വരുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ചില ഭീഷണി കമന്റുകൾ ആണ്. അതിൽ ഒന്ന് ഇപ്രകാരമാണ്, ‘നീ സംഘികളെ എതിർക്കുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ നിന്നോടൊപ്പം നിന്നത്. മുസ്ലിം ഉമ്മത്തിൽ തൊട്ടുകളിച്ചാൽ നീ വിവരമറിയും ഇത് കേരളമാണ് കള്ള സ്വാമി’ . ഈ കമന്റ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
അതേസമയം പലരും സന്ദീപാനന്ദയെ പിന്തുണയ്ക്കുന്നുമുണ്ട്. ഒരു കമന്റ് ഇപ്രകാരം: ‘സ്വാമിക്ക് ഷോക്കടിച്ചോ? സത്യം വിളിച്ചു പറയുന്നു? ഇല്ലത്തുനിന്നും വിട്ടു അമ്മാത്തു എത്തിയതുമില്ല എന്ന പോലെ ആവും? കമ്മി… സുഡാപ്പികളുടെ എതിർപ്പ് നേടിയാൽ കാറു കത്തിച്ച കേസ്സ് ശരിക്കു അന്വേഷിച്ചാൽ കുടുങ്ങും ട്ടോ? ഉദര നിമിത്തം ബഹുകൃത വേഷം.. നമുക്ക് പഴയ ലാവണത്തിലേക്കു മടങ്ങാം സ്വാമി’. സ്വാമിക്ക് ഈ ഒരു പോസ്റ്റോടെ ബോധോദയം ഉണ്ടായിക്കാണുമെന്നും പലരും പറയുന്നു.
Post Your Comments