പാട്ന: ബിഹാറിൽ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ഡി.എസ്.പിയാകാനൊരുങ്ങി 27 കാരി റസിയ സുല്‍ത്താന്‍. ഗോപാല്‍ഗഞ്ച് ജില്ലയിലെ ഹത്വ സ്വദേശിനിയാണ് 64ാമത് ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ വിജയിച്ച് ചരിത്രം സൃഷ്ടിച്ചത്. അകെ 40 പേരെയാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരില്‍ ഒരാളാണ് റസിയ. നിലവില്‍ ബിഹാര്‍ സര്‍ക്കാരിന്റെ വൈദ്യുതി വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി പ്രവര്‍ത്തിക്കുകയാണ് റസിയ.
Read Also: ‘സ്ത്രീകള്‍ക്ക് ഇനി തനിച്ച് താമസിക്കാം’: സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താനൊരുങ്ങി സൗദി അറേബ്യ
അമ്മയും അഞ്ച് സഹോദരന്‍മാരും ഒരു സഹോദരിയും അടങ്ങുന്നതാണ് റസിയയുടെ കുടുംബം. ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുകയായിരുന്ന പിതാവ് മുഹമ്മദ് അസ്ലം അന്‍സാരി 2016ല്‍ മരിച്ചു. ബൊക്കാറോയില്‍ നിന്നാണ് റസിയ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കുടുംബം ഇപ്പോഴും അവിടെ തന്നെയാണ് താമസം. 7 മക്കളില്‍ ഇളയവളായ റസിയ സുല്‍ത്താന്‍ ജോധ്പൂരില്‍ നിന്നാണ് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. മുതിര്‍ന്ന അഞ്ച് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞു. സഹോദരന്‍ എം.ബി.എ പഠനം കഴിഞ്ഞ് ഉത്തര്‍പ്രദേശിലെ ജാന്‍സിയിലുള്ള സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.
Post Your Comments