Latest NewsKeralaNewsCrime

വാനിൽ കടത്താൻ ശ്രമിച്ച റേഷൻ സാധനങ്ങളുമായി യുവാവ് പിടിയിൽ

കൊല്ലം; വാനിൽ കടത്താൻ ശ്രമിച്ച 27 ചാക്ക് റേഷൻ സാധനങ്ങളുമായി ഡ്രൈവർ പിടിയിൽ. ചാത്തന്നൂർ വെളിച്ചിക്കാല പാലവിള പുത്തൻവീട്ടിൽ ഹഷീറാണ് (38) കിളികൊല്ലൂർ പൊലീസിന്റെയും കൺട്രോൾ റൂം സംഘത്തിന്റെയും പിടിയിലായത്. ഇന്നലെ വൈകുനേരം കിളികൊല്ലൂർ സ്റ്റേഷനു സമീപം വാഹന പരിശോധന നടക്കുന്നതിനിടെ എത്തിയ വാൻ പൊലീസ് സംഘത്തെ കണ്ടു സ്ഥലത്തു നിന്നു വെട്ടിച്ച് ഇടറോഡ് വഴി രക്ഷപ്പെടാൻ ശ്രമിച്ചു.

ഇയാളുടെ പിന്നാലെ പിൻതുടർന്ന് എത്തിയ സംഘമാണ് വാൻ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് സംഘത്തെ വെട്ടിച്ചു കടക്കുന്നതിനിടെ വാഹനം നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിക്കുകയും ചെയ്തു. ഒരാൾ സ്ഥലത്തു നിന്നു രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. വാഹനം തുറന്നു പരിശോധിച്ചപ്പോഴാണു ചാക്കുകളിൽ സൂക്ഷിച്ചിരുന്ന റേഷൻ സാധനങ്ങൾ കണ്ടെത്തിയത്. സപ്ലൈ ഓഫിസ് വിഭാഗം ഉദ്യോഗസ്ഥർ എത്തി റേഷൻ സാധനങ്ങളാണെന്നു സ്ഥിരീകരിച്ചു. 20 ചാക്ക് വെള്ള അരി, 5 ചാക്ക് ചുവന്ന അരി, 2 ചാക്ക് ഗോതമ്പ് എന്നിവയാണു പിടികൂടിയത്.

കിളികൊല്ലൂർ ഇൻസ്പെക്ടർ കെ.പി.ധനീഷിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം എസ്ഐ രാജു, കിളികൊല്ലൂർ എസ്ഐമാരായ എസ്.ശ്രീനാഥ്, ജയൻ.കെ.സക്കറിയ, മധു, സന്തോഷ്, സിപിഒമാരായ ഷെമീർ ഖാൻ, ഷാജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button