Latest NewsKeralaNewsIndia

വിവാഹിതരും, അവിവാഹിതരും തമ്മിലുള്ള ലിവ് ഇൻ റിലേഷൻ’: നിർണ്ണായക വിധിയുമായി ഹൈക്കോടതി

വാഹത്തിന് നിയമ സാധുത ലഭിക്കുന്ന രണ്ട് പേർ തമ്മിലുള്ള ലിവ് ഇൻ റിലേഷൻ മാത്രമേ അനുവദിക്കാൻ കഴിയൂ

ജയ്പൂർ : വിവാഹിതരും, അവിവാഹിതരും തമ്മിലുള്ള ലിവ് ഇൻ റിലേഷനിൽ നിർണ്ണായക വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. വിവാഹിതരും അവിവാഹിതരും തമ്മിലുള്ള ലിവ് ഇൻ റിലേഷൻ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സംരക്ഷണമാവശ്യപ്പെട്ട് വിവാഹിതനായ യുവാവും, അവിവാഹിതയായ യുവതിയും നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കമിതാക്കൾക്ക് സംരക്ഷണം നൽകാൻ കഴിയില്ലെന്നും കോടതി അറിയിച്ചു.

ഡി. വേലുസ്വാമി വേഴ്‌സസ് ഡി പച്ചയമ്മാൾ കേസിലെ സുപ്രീം കോടതി നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് സംരക്ഷണമാവശ്യപ്പെട്ടുള്ള കമിതാക്കളുടെ ഹർജി കോടതി തള്ളിയത്. വാഹത്തിന് നിയമ സാധുത ലഭിക്കുന്ന രണ്ട് പേർ തമ്മിലുള്ള ലിവ് ഇൻ റിലേഷൻ മാത്രമേ അനുവദിക്കാൻ കഴിയൂ എന്നായിരുന്നു വേലുസ്വാമി കേസിൽ സുപ്രീംകോടതി നിരീക്ഷണം.

ഇത്തരത്തിലുള്ള ലിവ് ഇൻ റിലേഷൻ അനുവദിക്കാനാകില്ലെന്നും, ഹർജിക്കാരിൽ ഒരാൾ വിവാഹം കഴിച്ചിട്ടുള്ളതിനാൽ നിയമ പ്രകാരം സംരക്ഷണം നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button