Latest NewsBikes & ScootersNewsAutomobile

ഹോണ്ട ലിവോ 110 സിസി മോട്ടോർസൈക്കിളിന് ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു

ദില്ലി: ലിവോ 110 സിസി മോട്ടോർസൈക്കിളിന് ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. അടുത്തിടെ ഹോർനെറ്റ് 2.0, X-ബ്ലേഡ്, ആക്ടിവ, ഡിയോ, ഷൈൻ പോലുള്ള മോഡലുകളിൽ കമ്പനി നേരത്തെ പ്രഖ്യാപിച്ച അതേ ഓഫാറാണിത്. കൂടാതെ ഏറ്റവും വിലകുറഞ്ഞ ഇടപാട് മൂല്യം 40,000 രൂപയായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഓഫർ ഈ മാസം അവസാനം വരെയാണ് ലഭ്യമാവുക. ഡ്രം, ഡിസ്ക് എന്നീ രണ്ട് മോഡലുകളിൽ ഹോണ്ട ലിവോ തിരഞ്ഞെടുക്കാൻ സാധിക്കും. ആദ്യത്തെ വേരിയന്റിന് 69,971 രൂപയാണ് എക്സ്ഷോറൂം വില. അതേസമയം, ഡിസ്ക് പതിപ്പിനായി 74,171 രൂപയാണ് എക്സ്ഷോറൂം വില.

Read Also:- ടെസ്ലയുടെ മോഡൽ 3 ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നു

നേരത്തെ, യൂണികോണിന് 3,500 രൂപ ക്യാഷ് ബാക്ക് ഓഫർ ഹോണ്ട പ്രഖ്യാപിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ രീതിയിൽ യൂണികോൺ വാങ്ങുമ്പോഴാണ് ക്യാഷ് ബാക്ക് ലഭിക്കുക. 3,500 രൂപ വരെയാണ് കമ്പനി ക്യാഷ് ബാക്ക് നൽകുന്നത്. ഇതിനായി കുറഞ്ഞത് 40,000 രൂപയുടെ പണമിടപാട് നടത്തണമെന്നാണ് കമ്പനിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button