തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്‌ചമുതൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കുപടിഞ്ഞാറ് ഭാഗത്ത് രൂപംകൊള്ളുന്ന ന്യൂനമർദ്ദത്തിന്റെ ഭാഗമായാണിത്.
Read Also : സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍ : നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്‌ഡൗണിന് സമാനം
വെള്ളിയാഴ്‌ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 13ന് തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളും യെല്ലോ അലര്‍ട്ടിലാണ്. 14ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
വെള്ളിയാഴ്‌ചമുതൽ ഞായറാഴ്‌ചവരെ കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 50 കിലോ മീറ്റർവരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ട്.
Post Your Comments