Latest NewsNewsBusiness

കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കൈത്താങ്ങ് : 1657.58 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിന് വീണ്ടും കേന്ദ്രസഹായം. സംസ്ഥാനത്തെ വരുമാനക്കമ്മി നികത്താന്‍ 1657.58 കോടി കേന്ദ്രം അനുവദിച്ചു. ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാകാരം 2021-22 സാമ്പത്തിക വര്‍ഷത്തെ വരുമാനക്കമ്മി നികത്താനാണ് കേരളത്തിന് തുക അനുവദിച്ചത്.

Read Also : കോവിഡ്​ വാക്​സിൻ കൂടുതൽ പാഴാക്കുന്ന സംസ്ഥാനങ്ങൾ : ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രം

12 പ്രതിമാസ തവണകളായാണ് ഈ തുക സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുക. 17 സംസ്ഥാനങ്ങള്‍ക്കായി ആകെ 1,18,452 കോടി രൂപയുടെ ഗ്രാന്റാണ് 15-ാമത് ധനകാര്യ കമ്മീഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശുപാര്‍ശ ചെയ്തത്.

അതേസമയം 36,800 കോടി രൂപ ഈ വര്‍ഷം കടമെടുക്കാനാണ് കേരളത്തിന്റെ ശ്രമം. 5000 കോടി രൂപയാണ് കഴിഞ്ഞ മാര്‍ച്ചില്‍ കേരളം കടമെടുത്തത്.

മാത്രമല്ല കടമെടുപ്പ് പരിധി ഉയര്‍ത്തി നല്‍കാനുള്ള കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനയും കൂടുതല്‍ വിലയിരുത്തലുകള്‍ക്ക് ശേഷം അംഗീകരിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button