തല മുടിയുടെ സംരക്ഷണത്തിന് കൃത്രിമവഴികളേക്കാൾ നല്ലത് എപ്പോഴും നാടൻ രീതികളാണ്. നമ്മുടെ വീട്ടിലുള്ള പല കൂട്ടുകളും ഉപയോഗിച്ച് നമുക്ക് കേശസംരക്ഷണം സാധ്യമാക്കാം. പാർശ്വഫലങ്ങളോ അമിത പണച്ചെലവോ ഇല്ല എന്നതാണ് ഇത്തരം രീതികളുടെ പ്രധാന സവിശേഷത. ലോക്ഡൗണിന്റെ സാഹചര്യത്തിൽ നാച്യുറൽ രീതികൾക്ക് പ്രാധാന്യം ഏറെയാണ് ഉള്ളത്.
കേശസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒരു മികച്ച കൂട്ടാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണു മുടി വളരാൻ സഹായിക്കുന്നത്. ഉലുവ എങ്ങനെയെല്ലാം മുടിക്ക് വേണ്ടി ഉപയോഗിക്കാമെന്ന് നമ്മുക്ക് നോക്കാം.
- ഉലുവ നന്നായി കുതിര്‍ത്തുക. ഇത് അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയുന്നു. മാത്രമല്ല, മുടിക്കു തിളക്കം ലഭിക്കാനും സഹായിക്കുന്നു.
- ഉലുവയും വെളിച്ചെണ്ണും ചേർന്ന മിശ്രിതം മുടി വളരാൻ സഹായിക്കും. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നതു വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യണം.
- കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാം. മുടിയുടെ വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, അകാലനരയെ പ്രതിരോധിക്കാനും ഇതിനു കഴിയും.
- കുതിര്‍ത്ത് അരച്ചെടുത്ത ഉലുവ തൈരില്‍ ചേർത്ത് മുടിയില്‍ തേയ്ക്കാം. മുടി കൊഴിച്ചിൽ തടയാൻ ഇതു സഹായിക്കും. താരനും പ്രതിവിധിയാണ്.
- ഉലുവ കുതിർത്ത് അരച്ചശേഷം തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ പുരട്ടാം. മുടി വരളുന്നത് തടയാനും മൃദുത്വം നേടാനും ഇതു ഫലപ്രദമാണ്.
Post Your Comments