കൊച്ചി: ലാൽ ജോസ് – ദിലീപ് ടീമിൻ്റെ ‘രസികൻ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ച സംവൃത സുനിൽ, മലയാള സിനിമയിലെ ഭാഗ്യനായിക എന്ന നിലയിലാണ് പിന്നീട് അറിയപ്പെട്ടത്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായിക വേഷവും, സഹനടി വേഷവും അവതരിപ്പിച്ച സംവൃത സുനിൽ വിവാഹത്തോടെ വലിയ ഒരവധിയെടുത്ത ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.
സജീവ് പാഴൂരിൻ്റെ രചനയിൽ പ്രജിത്ത് സംവിധാനം ചെയ്ത ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന ചിത്രത്തിൽ ബിജു മേനോൻ്റെ നായികയായിട്ടായിരുന്നു സംവൃതയുടെ തിരിച്ചുവരവ്. ഇത്രയും നാളത്തെ സിനിമാ ജീവിതത്തിനിടയിൽ തനിക്ക് അഭിനയിക്കാൻ മോഹം തോന്നിയ ഒരു കഥാപാത്രം ഏതെന്ന് വെളിപ്പെടുത്തുകയാണ് സംവൃത സുനിൽ.
Read Also:- കോപ അമേരിക്ക 2021: 24 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
“എന്നെ മോഹിപ്പിച്ച സിനിമയാണ് ‘എന്ന് നിൻ്റെ മൊയ്തീൻ’. അതിലെ കാഞ്ചന മാലയുടെ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. അത്രത്തോളം എന്നെ കൊതിപ്പിച്ച കഥാപാത്രമാണത്. പാർവ്വതി വളരെ മനോഹരമായി തന്നെ ആ കഥാപാത്രം ചെയ്തിട്ടുണ്ട്. ആ സിനിമ ഒരു ടോട്ടൽ വർക്കായിരുന്നു. ഒരോരുത്തരും അവരുടെ മാക്സിമം എഫേർട്ട് എടുത്തുണ്ടാക്കിയ മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് സിനിമ. ഒരു പ്രമുഖ വിനോദ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തൻ്റെ അഭിനയ ജീവിതത്തിൽ തന്നെ മോഹിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് സംവൃത പങ്കുവെച്ചത്”.
Post Your Comments