Latest NewsKeralaNews

മെഡിക്കൽ കോളേജിൽ താത്ക്കാലിക നിയമനം

കോവിഡ് വാർഡിലേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നഴ്‌സുമാരെയും ക്ലീനിംഗ് സ്റ്റാഫുമാരെയുമാണ് നിയമിക്കുന്നത്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക നിയമനം. കോവിഡ് വാർഡിലേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നഴ്‌സുമാരെയും ക്ലീനിംഗ് സ്റ്റാഫുമാരെയുമാണ് നിയമിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ മുഖാന്തിരമാണ് നിയമനം.

Read Also: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കൊറോണ വാക്സിന്‍ സൗജന്യമാക്കിയ നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങള്‍: ഷെയിന്‍ നിഗം

1. നേഴ്‌സ് – യോഗ്യത: ബി എസ് സി നേഴ്‌സിംഗ് /ഡിപ്ലോമ ഇൻ നേഴ്‌സിംഗ്. കേരളാ നേഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധം. പരമാവധി പ്രായപരിധി 45 വയസ്.

2. ക്ലീനിംഗ് സ്റ്റാഫ് – പ്രായപരിധി: 45 വയസിനു താഴെ

താത്പര്യമുള്ളവർ 2021 ജൂൺ പത്താം തീയതി രാവിലെ 11ന് മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ യോഗ്യതയും പ്രായവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read Also: നരേന്ദ്രമോദിയും യോഗി ആദിത്യനാഥും തമ്മില്‍ ഒരു പ്രശ്‌നവുമില്ല, നേതൃമാറ്റവുമില്ല : ബിജെപി കേന്ദ്രനേതൃത്വം

shortlink

Related Articles

Post Your Comments

Related Articles


Back to top button