
തിരുവനന്തപുരം: ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് വാര്‍ത്ത നല്കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ പുലിവാല് പിടിച്ചു. വാര്‍ത്ത നല്‍കിയതിന് നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പായതോടെ വാര്‍ത്ത തിരുത്തി നല്കി തലയൂരി.
Read Also : വാക്സിൻ ചലഞ്ച് വഴി പിരിച്ച പണം തിരികെ കൊടുക്കുമോ?: സർക്കാരിനോട് സന്ദീപ് വാചസ്പതി
കഴിഞ്ഞദിവസം ലക്ഷദ്വീപ് വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടയാണ് നികേഷ് കുമാര്‍, ഗാന്ധി വധത്തില്‍ ആര്.എസ്.എസിന് പങ്കുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയത്. ഇതോടെ ബി.ജെ.പി പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത സദാനന്ദന് മാസ്റ്റര്‍ ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നറിയിച്ചതോടെ വാര്‍ത്ത തിരുത്തി ഇടുകയായിരുന്നു.
”ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്, ഇത് ഏത് കോടതിയിലും പറയും, കേസുകൊടുക്കുന്നോ, ബിജെപി നേതാവിനെ വെല്ലുവിളിച്ച് നികേഷ്കുമാര്‍” എന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈന്‍ മാദ്ധ്യമത്തില്‍ വാര്‍ത്ത നല്‍കിയിരുന്നത്. ഇത് പിന്നീട് തിരുത്തുകയായിരുന്നു.
Post Your Comments