
കൊൽക്കത്ത: ദക്ഷിണ ബംഗാളിലെ മൂന്ന് ജില്ലകളിലായി 23 പേർ മിന്നലേറ്റ് മരിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം കൊൽക്കത്തയിലടക്കം ബംഗാളിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും കനത്ത മഴയും അനുഭവപ്പെട്ടിരുന്നു. മുർഷിദാബാദിൽ നിന്ന് ഒമ്പത്, ഹൂഗ്ലിയിൽ നിന്ന് 10, ഹൗറയിൽ നിന്ന് രണ്ട്, വെസ്റ്റ് മിഡ്നാപൂരിൽ നിന്ന് രണ്ട് എന്നിങ്ങനെയാണ് മിന്നലേറ്റ് മരിച്ചവരുടെ കണക്കുകൾ.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്ത് ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചിരുന്നു.
Post Your Comments