Latest NewsKeralaIndia

ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂര ബലാത്സംഗം: രക്ഷപെട്ട യുവതിയെ ബ്ലാക്ക്മെയിൽ ചെയ്തു വരുത്തി ക്രൂരത, മാതാവിനും ഉപദ്രവം

. മാർട്ടിൻ ജോസഫ് പുലികോട്ടിൽ മുൻപും ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്.

കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി മാർട്ടിൻ ജോസഫ് പുലികോട്ടിൽ യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയെന്നാണ് എറണാകുളം സെൻട്രൽ പൊലീസ് പറയുന്നത്. അതേസമയം യുവതിയിൽ നിന്ന് അറിഞ്ഞത് വലിയ ഒരു ക്രൂരതയുടെ കഥയാണ്.

യുവതി എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത്. തുടർന്ന് ലിവിങ് ടുഗെദർ റിലേഷനിൽ ആയിരുന്ന യുവതിയും യുവാവും കഴിഞ്ഞ ഒരു വർഷമായി കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. മാർട്ടിൻ ജോസഫ് പുലികോട്ടിൽ മുൻപും ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്. ഇയാൾ സ്വന്തം മാതാവിനെയും ഉപദ്രവിച്ചതായാണ് റിപ്പോർട്ട്.

ആറുമാസത്തോളം യുവതിയെ മാർട്ടിൻ ഫ്ലാറ്റിൽ ഇട്ടു പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു. ആദ്യകാലത്തു യുവതിയുടെ കയ്യിൽ നിന്ന് ഇയാൾ അഞ്ചു ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു. മാസം 40000 രൂപ വീതം എല്ലാ മാസവും തിരിച്ചു നൽകാമെന്നായിരുന്നു കരാർ. എന്നാൽ ഇയാൾ പൈസ നൽകിയില്ല. തുടർന്ന് യുവതി സ്വദേശമായ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. എന്നാൽ യുവതിയുടെ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ ഇയാൾ തിരിച്ചു വരുത്തി. തുടർന്നായിരുന്നു ശരീരമാസകലം പൊള്ളിച്ചതും ക്രൂര ബലാത്സംഗം ചെയ്തതും. അതിക്രൂരമായ പീഡനമാണ് യുവതിക്ക് നേരിടേണ്ടി വന്നത്.

തുടർന്ന് മാർച്ചിൽ ഇയാൾ പുറത്തു പോയ സമയത്താണ് യുവതി ഫ്ലാറ്റിൽ നിന്ന് രക്ഷപെട്ടത്. പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് ഇയാൾ ഒളിവിൽ പോയത്. എന്നാൽ ഒളിവിലിരുന്നും ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിനായി ശ്രമിക്കുകയും ചെയ്തിരുന്നു. വധഭീഷണി ഉള്ളതിനാൽ യുവതി മറ്റൊരിടത്താണ് ഇപ്പോൾ കഴിയുന്നത്. 2 മാസത്തിലേറെയായിട്ടും യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകൾ മാഞ്ഞിട്ടില്ല. അത്ര ക്രൂരപീഡനമാണ് യുവതി അനുഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button