Latest NewsJobs & VacanciesNewsIndia

ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി : ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ സോ​ള്‍​ജി​യ​ര്‍ ജ​ന​റ​ല്‍ ഡ്യൂ​ട്ടി ത​സ്​​തി​ക​യി​ല്‍ നിരവധി ഒഴിവുകൾ. ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. എ​ഴു​ത്തു​പ​രീ​ക്ഷ, കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്​​ സെ​ല​ക്​​ഷ​ന്‍.

Read Also : വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുമ്പ് വിമാനത്തിൽ കുലുക്കം : നിരവധി യാത്രക്കാർക്ക് പരുക്ക് 

ഔ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.joinindianarmy.nic.inല്‍ ​ല​ഭ്യ​മാ​ണ്. 100 ഒ​ഴി​വു​ക​ളി​ലേ​ക്കാണ് റി​ക്രൂ​ട്ട്​​മെന്‍റി​നാ​യി അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണിച്ചത് . അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ള്‍​ക്ക് അപേക്ഷിക്കാം. 45 ശ​ത​മാ​നം മാ​ര്‍​​ക്കോ​ടെ (ത​ത്തു​ല്യ ഗ്രേ​ഡി​ല്‍) പ​ത്താം ക്ലാ​സ്​ വി​ജ​യി​ച്ചി​രി​ക്ക​ണം. ഓ​രോ വി​ഷ​യ​ത്തി​നും 33 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ​യു​ണ്ടാ​ക​ണം.

2000 ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​നും 2004 ഏ​പ്രി​ല്‍ ഒ​ന്നി​നും ഇ​ട​യി​ല്‍ ജ​നി​ച്ച​വ​രാ​ക​ണം അപേക്ഷകർ. ഉ​യ​രം 152 സെ.​മീ​റ്റ​ര്‍. ഇ​തി​ന​നു​സൃ​ത​മാ​യ ഭാ​ര​മു​ണ്ടാ​ക​ണം. ഫി​സി​ക്ക​ല്‍, മെ​ഡി​ക്ക​ല്‍ ഫി​റ്റ്​​ന​സും വേ​ണം. വൈ​ക​ല്യ​ങ്ങ​ള്‍ ഉ​ള്ള​വ​രെ പ​രി​ഗ​ണി​ക്കി​ല്ല. അം​ബാ​ല, ല​ഖ്​​നോ, ജ​ബ​ല്‍​പൂ​ര്‍, ബെ​ല്‍​ഗാം, പൂ​ണെ, ഷി​ല്ലോ​ങ്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റി​ക്രൂ​ട്ട്​​മെന്‍റ്​ റാ​ലി സം​ഘ​ടി​പ്പി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button