ന്യൂഡൽഹി : രണ്ട് വര്‍ഷം മുമ്പാണ് പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്‍റെ വരവ് ഇന്ത്യയിലെ അനുബന്ധ കമ്പനിയായ ഹവല്‍ മോട്ടോര്‍ പ്രഖ്യാപിച്ചത്. 2020 ആദ്യം ഹവല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ചേക്കും എന്നും 2021 -2022 കാലഘട്ടത്തില്‍ ഹവലിന്റെ ആദ്യ മോഡലും ഇന്ത്യന്‍ നിരത്തിലേക്ക് എത്തിയേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകൾ.
Read Also : വാഹന പരിശോധനയ്ക്കിടെ അന്‍പത് ലക്ഷം രൂപയുടെ സ്വര്‍ണ മോഷണ കേസിലെ പ്രതി പിടിയിൽ
എന്നാൽ കോവിഡിന്റെ വരവോടെ എല്ലാം തകിടം മറിയുകയായിരുന്നു. കോവിഡിന്റെ ഉറവിടം ചൈനയാണെന്ന് അറിഞ്ഞതോടുകൂടി ധാരാളം രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യന്‍ കമ്പനികളെ ചൈനീസ് കമ്പനികൾ വിഴുങ്ങാതിരിക്കാന്‍ ഇന്ത്യ ചില നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതും ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ വരവിന് തിരിച്ചടിയായിരുന്നു.
എന്നാൽ ഇപ്പോൾ തടസങ്ങളെല്ലാം മാറി ഉടൻ തന്നെ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് വരുന്നത്. നിലവില്‍ ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി, പിക്കപ്പ് ട്രക്ക് നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന് കീഴില്‍ ഗ്രേറ്റ് വാള്‍, ഹവല്‍, വേ, ORA എന്നീ നാല് ബ്രാന്‍ഡുകളുണ്ട്.
Post Your Comments