ജിദ്ദ: അഴിമതിക്കെതിരെ ആഗോള പോരാട്ടത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യ. ആഗോളതലത്തില്‍ അഴിമതി നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി സംഘം പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ‘അഴിമതിയെ നേരിടുന്നതില്‍ ഭരണനേതൃത്വവും ജി20 രാജ്യങ്ങളും, ലക്ഷ്യങ്ങളും നേട്ടങ്ങളും’ എന്ന തലക്കെട്ടില്‍ ഇറ്റലി, ഇന്തോനേഷ്യ, കൊളംബിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളും ഐക്യരാഷ്ട്ര സഭക്ക് കീഴിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഓഫിസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം അഴിമതിക്കെതിരെ പോരാടുന്നതിന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ നടന്ന പ്രത്യേക സമ്മേളനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഈ പരിപാടി സൗദി അറേബ്യ സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള അഴിമതിവിരുദ്ധ ഏജന്‍സികള്‍ക്കിടയില്‍ വിവരങ്ങള്‍ കൈമാറുന്നതിന് സ്ഥാപിച്ച റിയാദ് ഇനിഷ്യേറ്റിവിന്റെ ‘ആഗോള നെറ്റ്വര്‍ക്ക്’ (ഗ്ലോബ് ഇ) എന്ന ജാലകത്തിലൂടെ അഴിമതിക്കെതിരെ പോരാട്ടം തുടരേണ്ടതിന്റെ പ്രാധാന്യം പരിപാടിയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
Read Also: ദുബായിൽ വൻ അഗ്നിബാധ: മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു
അന്താരാഷ്ട്ര അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഇറ്റാലിയന്‍ കോഓഡിനേറ്റര്‍ ആല്‍ഫ്രെഡോ മംഗോണി, കണ്ട്രോള് ആന്‍ഡ് അഴിമതി വിരുദ്ധ അതോറിറ്റി വൈസ് പ്രസിഡന്റ് ഡോ. നാസര്‍ അബാഖൈല്‍, ഐക്യരാഷ്ട്ര സഭയിലേക്കുള്ള സൗദി സ്ഥിരം പ്രതിനിധി സംഘത്തിന്റെ നിയമ സമിതി തലവന്‍ നിദാഅ് അബു അലി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Post Your Comments