KeralaLatest NewsNews

‘ഉണ്ണിയേക്കാള്‍ ഉപദ്രവിച്ചത് ഭര്‍തൃമാതാവ്’: പ്രിയങ്ക ജീവനൊടുക്കി 25 ദിവസം കഴിഞ്ഞിട്ടും ശാന്തയുടെ അറസ്റ്റ് വൈകുന്നു

10-ാം തീയതി രാത്രിയില്‍ പ്രിയങ്കയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേര്‍ന്ന് മര്‍ദിച്ചെന്നുമാണ് പരാതി.

തിരുവനന്തപുരം: നടന്‍ ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യ കേസിൽ പുരോഗതിയില്ല. കേസിലെ രണ്ടാം പ്രതിയായ ശാന്താ രാജന്‍ പി.ദേവിന്റെ അറസ്റ്റ് വൈകുന്നു എന്ന ആരോപണവുമായി പ്രിയങ്കയുടെ കുടുംബം. കോവിഡാണെന്ന പേരിലാണ് ശാന്ത രാജന്‍ പി.ദേവിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത്. കേസ് ആട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും.

ജീവനൊടുക്കുന്നതിന് മുന്‍പ് പ്രിയങ്ക പൊലീസില്‍ നല്‍കിയ പരാതിയിലും മൊഴിയിലും പറഞ്ഞിരുന്നത് ഭര്‍ത്താവ് ഉണ്ണിയേക്കാളധികം ഉപദ്രവിച്ചത് ഭര്‍തൃമാതാവ് ശാന്തയാണെന്നായിരുന്നു. പ്രിയങ്ക ജീവനൊടുക്കിയിട്ട് 25 ദിവസം കഴിഞ്ഞു. മകളുടെ വേര്‍പാടില്‍ ഉള്ളുനീറിക്കഴിയുന്ന കുടുംബത്തിന് ഇരട്ടിയാഘാതമാവുകയാണ്, ആത്മഹത്യക്ക് മുഖ്യകാരണക്കാരിയെന്ന് കരുതുന്ന ഭര്‍തൃമാതാവിന്റെ അറസ്റ്റ് വൈകുന്നത്.

25ന് ഉണ്ണിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ശാന്തയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പൊലീസ് പറഞ്ഞ കാരണം ശാന്തയ്ക്ക് കോവിഡ് ആണെന്നാണ്. ഉണ്ണിയുടെ അറസ്റ്റ് കഴിഞ്ഞ് 13 ദിവസമായി. കോവിഡ് ആണെങ്കിൽ രോഗമുക്തി നേടേണ്ട സമയമായി. എന്നിട്ടും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്നാണ് നെടുമങ്ങാട് പൊലീസ് പറയുന്നത്. 10-ാം തീയതി രാത്രിയില്‍ പ്രിയങ്കയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേര്‍ന്ന് മര്‍ദിച്ചെന്നുമാണ് പരാതി. 12ന് സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്.

Read Also: ദുബായിൽ വൻ അഗ്നിബാധ: മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു

shortlink

Related Articles

Post Your Comments


Back to top button