തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘കൊടകര കേസില്‍ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു’- മുഖ്യമന്ത്രി സഭയെ അറിയിച്ചു.
Read Also: കോവിഡിന് പിടികൊടുക്കാതെ കേരളം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
കൊടകര കുഴല്‍പ്പണക്കേസിൽ 1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ടെന്നും 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇ ഡി കേരള പോലീസിനോട് ആവശ്യപ്പെട്ട രേഖകള്‍ ജൂണ്‍ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്താക്കി.
Post Your Comments