മലപ്പുറം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയുള്ള ‘ഓപറേഷന് പി ഹണ്ടിന്റെ’ ഭാഗമായി മലപ്പുറം ജില്ലയില്‍ വ്യാപക പരിശോധന. വിവിധ സ്റ്റേഷന് പരിധിയിലായി 50 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 40 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ഇവ തുടര്‍പരിശോധനക്കായി അയച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകളുള്ള പത്ത് കേസുകളിലാണ് അറസ്റ്റ് നടന്നത്.
ഇവര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരവും ഐ.ടി ആക്ട് പ്രകാരവുമാണ് കേസ് എടുത്തത്. ജില്ലയില്‍ നടത്തിയ പരിശോധനയില്‍ പത്തുപേര്‍ അറസ്റ്റിലായതായി ജില്ല പൊലീസ് മേധാവി സുജിത് ദാസ് അറിയിച്ചു. 63 ഇടങ്ങളിലായിരുന്നു പരിശോധന. തേഞ്ഞിപ്പലം, പൊന്നാനി സ്റ്റേഷനുകളില്‍ രണ്ട് വീതവും തിരൂരങ്ങാടി, പെരുമ്പടപ്പ്, നിലമ്പൂര്‍, മങ്കട, കോട്ടക്കല്‍, കാളികാവ് സ്റ്റേഷനുകളില്‍ ഓരോ അറസ്റ്റുമാണ് നടന്നത്.
മമ്പുറം സ്വദേശി ടി.മുഹമ്മദ് ഫവാസ്(21)നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം നിലമ്പൂരില്‍ അറസ്റ്റിലായത് പശ്ചിമബംഗാള്‍ സ്വദേശിയാണ്. ഇവര്‍ സ്ഥിരമായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്ന സൈറ്റുകളില്‍ കയറുന്നവരാണെന്ന സൈബര്‍ സെല്ലിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഫോണ്‍ പിടികൂടിയത്. മഞ്ചേരിയില്‍ നാല് കേസെടുത്തു.
Post Your Comments