![](/wp-content/uploads/2020/09/yedurappa.jpg)
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ തുടരുമെന്ന് ബിജെപി നേതൃത്വം. പാർട്ടിയുടെ കേന്ദ്ര- സംസ്ഥാന നേതൃത്വം യെദ്യൂരപ്പയെ മാറ്റുമെന്ന വാർത്തകൾ നിഷേധിച്ചു. യെദ്യൂരപ്പയെ മാറ്റുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
Read Also: സംസ്ഥാനത്തു ബിജെപിയുടെ പരാജയം പഠിച്ചു റിപ്പോർട്ട് നൽകാൻ സുരേഷ് ഗോപിക്ക് കേന്ദ്രനിർദ്ദേശം
യെദ്യൂരപ്പയെ മാറ്റുമെന്ന രീതിയിൽ ഒരു ചർച്ചയും ഹൈക്കമാൻഡിൽ നടന്നിട്ടില്ല. കർണാടക ബിജെപിയിൽ നേതൃമാറ്റത്തെക്കുറിച്ച് ഒരു രീതിയിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീലും വിശദമാക്കി.
ബിജെപി ദേശീയ നേതൃത്വത്തിന് തന്നിൽ വിശ്വാസമുള്ളിടത്തോളം കാലം അധികാരത്തിൽ തുടരുമെന്നും അതില്ലാതായാൽ അടുത്ത നിമിഷം രാജിവച്ചൊഴിയുമെന്നും യെദ്യൂരപ്പ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Post Your Comments