Latest NewsNewsSaudi ArabiaGulfCrime

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച 21 പേ​ർ പി​ടി​യി​ൽ

റി​യാ​ദ്​: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച 21 പേ​ർ അറസ്റ്റിൽ. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക സു​ര​ക്ഷ​സേ​ന​യാ​ണ്​ ഇവരെ അറസ്റ്റ് ചെയ്തത്. 14 സൗ​ദി പൗ​ര​ന്മാ​രും ഏ​ഴ്​ ഇ​ന്ത്യ, സു​ഡാ​ൻ പൗ​ര​ന്മാ​രു​മാ​ണ്​ പിടിയിലായത്. രാ​ജ്യ​ത്ത്​ കാ​ലി​മേ​ച്ചി​ലി​ന്​ നി​രോ​ധ​ന​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഒ​ട്ട​ക​ങ്ങ​ളെ​യും ആ​ടു​ക​ളെ​യും മേ​യ്​​ക്കാ​ൻ വി​ട്ട​താ​ണ്​​ നി​യ​മ​ലം​ഘ​ന​മാ​യ​ത്.

ഇ​ത്ത​ര​ത്തി​ൽ 983 ഒ​ട്ട​ക​ങ്ങ​ളെ​യും 50 ആ​ടു​ക​ളെ​യും അനധികൃതമായി മേ​യാ​ൻ വി​ട്ട​താ​യി കണ്ടെത്തുകയുണ്ടായി.ആ​വാ​സ​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കും ​വി​ധം ന​ട​ക്കു​ന്ന പ്ര​കൃ​തി​ക്കെ​തി​രാ​യ കൈ​യേ​റ്റ​ങ്ങ​ളും ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളും ​ശ്രദ്ധയിൽപ്പെട്ടാൽ മ​ക്ക മേ​ഖ​ല​യി​ൽ 911, റി​യാ​ദ്​ മേ​ഖ​ല​യി​ൽ 999, മ​റ്റു​ മേ​ഖ​ല​ക​ളി​ൽ 996 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ സു​ര​ക്ഷ​സേ​ന വ​ക്താ​വ്​ മേ​ജ​ർ റ​ഈദ്​ അ​ൽ​മാ​ലി​കി അ​റി​യി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button