ന്യൂഡൽഹി : കോവിഡ് കാലത്ത് മനുഷ്യർ മാത്രമല്ല നാൽക്കാലികളും ഭക്ഷണം കിട്ടാതെ പ്രയാസത്തിലാണ്. ലോക്ക്ഡൗണിൽ ഹോട്ടലുകളും ഭക്ഷണശാലകളും പൂട്ടിയതോടെയാണ് തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ വിശന്ന് വലയാന്‍ തുടങ്ങിയത്.
ഇതോടെ, ഇവയെ സംരക്ഷിക്കാനായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്.
നാഗ്പൂർ സ്വദേശിയായ രഞ്ജീത് നാഥ് ദിവസേന 30 മുതൽ 40 കിലോഗ്രാം ബിരിയാണി 190 ഓളം തെരുവ് നായകൾക്ക് നൽകുന്ന ചിത്രവും നാം അടുത്തിടെ കണ്ടതാണ്.
Read Also : മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരിഹാരം
അക്കൂട്ടത്തിലിതാ തെരുവ് നായ്ക്കളെ സംരക്ഷിച്ച് ശ്രദ്ധേയരാവുകയാണ് ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് പെൺകുട്ടികൾ. കോവിഡ് ആരംഭിച്ചത് മുതൽ കഴിഞ്ഞ ഒരു വർഷമായി തെരുവുനായ്ക്കള്‍ക്ക് അന്നം നൽകി സഹജീവി സ്നേഹം പകർന്നു നൽകുകയാണ് ഉധംപൂർ സ്വദേശികളായ നേഹ ശർമ്മയും പ്രണവി സിംഗും. എല്ലാ ദിവസവും തങ്ങളുടെ പ്രദേശത്തുള്ള 20 മുതൽ 25 തെരുവ് നായ്ക്കൾക്കാണ് ഇവർ ഭക്ഷണം നൽകുന്നത്.
Post Your Comments