ദോഹ: രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 198 പേർക്ക്. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 563 ആയി. 44വയസ്സുള്ളയാളാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 144 പേർക്ക് സമ്പർക്കം മൂലം രോഗം ബാധിച്ചതാണ്. 54 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 356 പേർ രോഗമുക്തി നേടി. നിലവിലുള്ള രോഗികളുടെ എണ്ണം 3140 ആണ്. രാജ്യത്ത് 15039 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 2036599 പേരെ പരിശോധിച്ചപ്പോൾ 218080 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ 214377 പേർക്കാണ് രോഗമുക്തിയുണ്ടായത്. 198 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 116 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
അതേസമയം കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ രാജ്യത്ത് കർശനമായ നടപടിയാണുള്ളത് . ഇത്തരത്തിൽ 567 പേർക്കെതിെര കഴിഞ്ഞ ദിവസം നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് 489 പേർക്കെതിരെ നടപടിയെടുത്തു. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്ത 68 പേർെക്കതിെരയും നടപടിയെടുത്തു. പൊതുസ്ഥലങ്ങളിലും മാളുകളിലുമടക്കം പൊലീസ് നിരീക്ഷണം ശക്തമായി തുടരുന്നു. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തവർക്ക് പിഴ അടക്കം ശിക്ഷ ലഭിക്കും.
ഇഹ്തിറാസ് ആപ്പ് മൊബൈലിൽ ഇല്ലാത്തതിന് മൂന്നു പേർക്കെതിരെനടപടിയെടുത്തു. അടച്ചിട്ട സ്ഥലങ്ങളിൽ ഒത്തുകൂടിയതിന് 17 പേർക്കെതിരെയും ക്വാറൻറീൻചട്ടം ലംഘിച്ചതിന് ഒരാൾക്തെിരെയും നടപടിയെടുത്തു. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. ഇൗ കുറ്റത്തിന് കുറഞ്ഞത് ആയിരം റിയാൽ ആണ് പിഴ. ഇന്നലെ ഈ കുറ്റത്തിന് ആറുപേർക്കെതിരെയാണ് നടപടിയുണ്ടായത്. വ്യാഴാഴ്ച വരെ ആകെ 2622285 ഡോസ് കോവിഡ് വാക്സിനാണ് നൽകിയത്.
Post Your Comments