COVID 19Latest NewsNewsGulfQatar

ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം

ദോ​ഹ: രാ​ജ്യ​ത്ത്​ പുതുതായി കോ​വി​ഡ്​ ബാധിച്ചത് 198 പേർക്ക്. ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 563 ആ​യി. 44വ​യ​സ്സു​ള്ള​യാ​ളാ​ണ്​ രോഗം ബാധിച്ച് മ​രി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ 144 പേ​ർക്ക് സ​മ്പ​ർ​ക്കം മൂ​ലം രോ​ഗം ബാധിച്ചതാണ്. 54 പേ​ർ വി​ദേ​ശ​ത്ത് നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വരാണ്. 356 പേ​ർ​ രോ​ഗ​മു​ക്​​തി നേടി. നി​ല​വി​ലു​ള്ള രോഗികളുടെ എണ്ണം 3140 ആ​ണ്. രാജ്യത്ത് 15039 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 2036599 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 218080 പേ​ർ​​ക്കാ​ണ്​ ഇ​തു​വ​രെ രോഗം ബാധിച്ചത്. മ​രി​ച്ച​വ​രും രോ​ഗം​ ഭേ​ദ​മാ​യ​വ​രും ഉ​ൾ​െ​പ്പ​ടെ​യാ​ണി​ത്. ഇ​തു​വ​രെ 214377 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യ​ത്. 198 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 116 പേ​ർ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലാ​ണ്.

അ​തേ​സ​മ​യം കോ​വി​ഡ്​ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ രാ​ജ്യ​ത്ത്​ കർശനമായ നടപടിയാണുള്ളത് ​. ഇ​ത്ത​ര​ത്തി​ൽ 567 പേ​ർ​ക്കെ​തി​െ​ര ക​ഴി​ഞ്ഞ ദി​വ​സം നടപടിയെടുത്തു. മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ 489 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടുത്തു. പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക ​അ​ക​ലം പാ​ലി​ക്കാ​ത്ത 68 പേ​ർ​െ​ക്ക​തി​െ​ര​യും ന​ട​പ​ടി​യെ​ടു​ത്തു. പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലും മാ​ളു​ക​ളി​ലു​മ​ട​ക്കം പൊ​ലീ​സ്​ നി​രീ​ക്ഷ​ണം ശക്തമായി തുടരുന്നു. സു​ര​ക്ഷി​ത​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്ക്​ പി​ഴ അ​ട​ക്കം ശി​ക്ഷ ല​ഭി​ക്കും.

ഇ​ഹ്​​തി​റാ​സ്​ ആ​പ്പ്​ മൊ​ബൈ​ലി​ൽ ഇ​ല്ലാ​ത്ത​തി​ന്​ മൂ​ന്നു പേ​ർ​ക്കെ​തി​രെനടപടിയെടുത്തു. അ​ട​ച്ചി​ട്ട​ സ്​​ഥ​ല​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടി​യ​തി​ന്​ 17 പേ​ർ​ക്കെ​തി​രെ​യും ക്വാ​റ​ൻ​റീ​ൻ​ച​ട്ടം ലം​ഘി​ച്ച​തി​ന്​ ഒ​രാ​ൾ​ക്തെി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. രാ​ജ്യ​ത്ത്​ പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്. ഒ​രേ കു​ടും​ബ​ത്തി​ൽ ​നി​ന്നു​ള്ള​വ​രൊ​ഴി​കെ കാ​റു​ക​ളി​ൽ നാ​ല് പേ​രി​ൽ കൂ​ടു​ത​ൽ യാ​ത്ര ചെ​യ്യാ​ൻ പാ​ടി​ല്ല. ഇൗ ​കു​റ്റ​ത്തി​ന്​ കു​റ​ഞ്ഞ​ത്​ ആ​യി​രം റി​യാ​ൽ ആ​ണ്​ പി​ഴ. ഇ​ന്ന​ലെ ഈ ​കു​റ്റ​ത്തി​ന്​ ആ​റു​പേ​ർ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്​​ച വ​രെ ആ​കെ 2622285 ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സ​ി​നാ​ണ്​ ന​ൽ​കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button