തിരുവനന്തപുരം: 40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്സിന് നല്കാന് തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 01.01.2022ന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ വാക്സിനേഷന് സ്വീകരിക്കാം. ഇതുമായി ബന്ധപ്പെട്ട് ദേശീയ ആരോഗ്യ ദൗത്യം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
അതേസമയം, 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലുള്ള വാക്സിനേഷന് തുടരും. 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന് നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുടരുന്നതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
40 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ വാക്സിന് ലഭിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ (https://www.cowin.gov.in/) രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനായി അപ്പോയ്ന്മെന്റ് എടുക്കണം. ഈ വിഭാഗത്തിന് സ്പോട്ട് രജിസ്ട്രേഷന് അനുവദിക്കുന്നതല്ല. വാക്സിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ആവശ്യമുള്ളത്ര വാക്സിനേഷന് സ്ലോട്ടുകള്‍ അനുവദിക്കും. ഈ വിഭാഗത്തിന് ഇന്നു മുതല്‍ ഓണ്‍ലൈനായി വാക്സിനേഷന് കേന്ദ്രങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Post Your Comments