മാഡ്രിഡ്: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ തുടരും. 2023 വരെയുള്ള കരാറിലാണ് മെസ്സി ഒപ്പുവെക്കുക. മെസ്സിയുടെ പിതാവുമായി നടത്തിയ ചർച്ചകളിൽ നിന്നും രണ്ടു വർഷം കൂടി ക്യാമ്പ് നൗവിൽ മെസ്സി തുടരുമെന്നാണ് ബാഴ്‌സലോണ മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. സെർജിയോ അഗ്വേറോ, ജോർജീനിയോ വൈനാൾഡം എന്നീ താരങ്ങളുടെ സൈനിംഗുകളും കരാർ പുതുക്കാൻ മെസ്സിയെ പ്രേരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ബാഴ്‌സയിലെത്തിയ അഗ്വേറോ കരാർ ഒപ്പുവെച്ചതിന് ശേഷം മെസ്സി ക്ലബ് വിടില്ലെന്ന് സൂചിപ്പിച്ചിരുന്നു. അതേസമയം, പുതിയ ബാഴ്‌സലോണ പ്രൊജക്ടിനെ മെസ്സിയും ഏജന്റും സ്വാഗതം ചെയ്തിട്ടുണ്ട്. ബാഴ്‌സലോണയിലെ അഴിച്ചു പണിയും പുതിയ താരങ്ങളുടെ സൈനിംഗുകളും സൂപ്പർ താരത്തിന്റെ മനസ് മാറ്റി തുടങ്ങിയെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also:- തുറന്ന സ്ഥലങ്ങളിൽ സംസ്കാര ചടങ്ങുകൾ, ഭയപ്പെടുത്തുന്നതാണ് ആ കാഴ്ച: വാർണർ
കഴിഞ്ഞ സീസണിൽ മുൻ പ്രസിഡന്റ് ബെർതമോവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ക്ലബ് വിടാൻ മെസ്സി തീരുമാനിച്ചിരുന്നു. എന്നാൽ ലപോർട്ടയുടെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്റ് താരത്തെ പിടിച്ച് നിർത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിരുന്നു. മാഞ്ചസ്റ്റർ സിറ്റി സെന്റർ ബാക്ക് എറിക് ഗാർസിയയുടെ തിരിച്ചുവരവിന് ശേഷം മെസ്സിയുമായുള്ള ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുന്നു എന്നാണ് ലപോർട്ട വെളിപ്പെടുത്തുന്നത്.
Post Your Comments