ബാഴ്‌സലോണ: സൂപ്പർതാരം ലയണൽ മെസ്സി ഇല്ലെങ്കിൽ ബാഴ്‌സലോണ ഏറെ ബുദ്ധിമുട്ടുമെന്ന് പരിശീലകൻ റൊണാൾഡ് കോമാൻ. അടുത്ത സീസൺ ആരംഭിക്കാനിരിക്കെ കരാർ പുതുക്കാത്തതിനാൽ മെസ്സിയുടെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വത്തിലാണ്. ഈ സീസണിൽ കോപ്പ ടെൽ റിയ നേടിയെങ്കിലും അവസാന അഞ്ച് മത്സരങ്ങളിൽ ബാഴ്‌സ ഒരെണ്ണത്തിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
’30 ഗോളുകൾ നേടിയ മെസ്സി ലാ ലിഗയിൽ നിരവധി പോയിന്റുകൾ നൽകിയിട്ടുണ്ട്. നമുക്ക് വേണ്ടി, ക്ലബിന് വേണ്ടി അദ്ദേഹം നമ്മളോടൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കാം. കാരണം ലിയോ ഇവിടെ ഇല്ലെങ്കിൽ ആരാണ് ഗോളുകൾ നേടാൻ പോകുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല’. കോമാൻ പറഞ്ഞു.
Read Also:- ബയർ ലെവർകൂസന് പുതിയ പരിശീലകൻ
അതേസമയം, അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ തുടരുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2023 വരെയുള്ള കരാറിലാവും മെസ്സി ഒപ്പുവെക്കുക. മെസ്സിയുടെ പിതാവുമായി നടത്തിയ ചർച്ചകളിൽ നിന്നും രണ്ടു വർഷം കൂടി ക്യാമ്പ് നൗവിൽ മെസ്സി തുടരുമെന്നാണ് ബാഴ്‌സലോണ മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. സെർജിയോ അഗ്വേറോ, ജോർജീനിയോ വൈനാൾഡം എന്നീ താരങ്ങളുടെ സൈനിംഗുകളും കരാർ പുതുക്കാൻ മെസ്സിയെ പ്രേരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments