കൊച്ചി : മദ്രസ അദ്ധ്യാപകർക്ക് പെൻഷനും ആനൂകൂല്യങ്ങളും നൽകുന്നത് എന്തിനെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കോടതി സർക്കാരിനോട് ചോദ്യമുന്നയിച്ചത്. കേരള മദ്രസ അദ്ധ്യാപക ക്ഷേമ നിധിയിലേക്ക് പണം നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, കൗസർ എഡപ്പഗത്ത് എന്നിവരാണ് ഹർജി പരിഗണിച്ചത്. കേരളത്തിലെ മദ്രസകളിൽ മതപഠനം മാത്രമാണ് നടക്കുന്നതെന്ന് നിരീക്ഷിച്ച ഇരുവരും മതകാര്യങ്ങൾക്ക് എന്തിനാണ് സർക്കാർ പണം ചിലവാക്കുന്നതെന്നും ചോദിച്ചു. ഉത്തർപ്രദേശിലെയും, ബംഗാളിലെയും മദ്രസകൾ പോലെയല്ല കേരളത്തിലേത്, ഇവിടെ മതം മാത്രമാണ് പഠിപ്പിക്കുന്നതെന്നു വ്യക്തമാക്കിയായിരുന്നു പരാതി.
അദ്ധ്യാപക ക്ഷേമ നിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസൺ ഓർഗനൈസേഷൻ ഫോർ ഡെമോക്രസി, ഇക്വാളിറ്റി, ട്രാൻക്വിലിറ്റി ആൻഡ് സെക്യുലറിസം സെക്രട്ടറി മനോജ് ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
read also: രാഹുൽ പശുപാലനും രശ്മി നായരുമടക്കം 13 പ്രതികളെ ഹാജരാക്കാൻ പോക്‌സോ കോടതി ഉത്തരവ്
സംസ്ഥാനത്തെ മദ്രസകളിൽ ഖുറാനും മറ്റ് മത ഗ്രന്ഥങ്ങളും മാത്രമാണ് പാഠ്യവിഷയമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനായി സർക്കാർ പണം ചിലവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. ഇതിൽ ആണ് കോടതി സർക്കാരിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
Post Your Comments